Sports
ജെനോവ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ കോമോയ്ക്ക് മിന്നും ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ജെനോവയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
കോമോയ്ക്ക് വേണ്ടി അസെയ്ൻ ഡിയോവെ രണ്ട് ഗോളുകളും മാർട്ടിൻ ബട്ടുറിനയും നിക്കോ പാസും ഓരോ ഗോൾ വീതവും നേടി. മിലുടിൻ ഒസ്മാജിക്കാണ് ജെനോവയ്ക്കായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ കോമോയ്ക്ക് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് കോമോ.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ കരുത്തരായ ഇന്റർമിലാന് ആവേശ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ കാഗ്ലിയാരിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഹാകന് കൽഹാനോഗ്ലു ആണ് ഇന്റർമിലാന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിലാണ് ഹാകൻ ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ഇന്റർമിലാന് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്റർമിലാൻ.
Sports
മിലാൻ: സീരി എ ലീഗ് ഫുട്ബോളിൽ എഎസ് റോമയ്ക്ക് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഫിയോറന്റീനയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
റോമയ്ക്ക് വേണ്ടി ഡോനിയെൽ മാലെൻ ഹാട്രിക്ക് നേടി. നിക്കോളോ പിസില്ലി ഒരു ഗോളും സ്കോർ ചെയ്തു.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ അറ്റലാന്റയെ സമനിലയിൽ തളച്ച് ഫിയോറെന്റീന. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ഫിറോറെന്റീനയ്ക്ക് വേണ്ടി റോബെർട്ടോ പിക്കോളിയാണ് ഗോൾ നേടിയത്. ഫിയോറെന്റീന താരം പിയറ്റ്റോ കൊമൂസോയുടെ ഓൺ ഗോളാണ് അറ്റലാന്റയുടെ ഏക ഗോൾ.
മത്സരം സമനിലയായതോടെ ഫിയോറെന്റീനയ്ക്ക് 42 പോയിന്റും അറ്റലാന്റയ്ക്ക് 59 പോയിന്റും ആയി. ലീഗ് ടേബിളിൽ ഫിയോറെന്റീന 14-ാം സ്ഥാനത്തും അറ്റലാന്റ ഏഴാമതുമാണുള്ളത്.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ ബോലോഗ്നയ്ക്ക് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ നപ്പോളിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ബോലോഗ്നയ്ക്ക് വേണ്ടി ഫെഡെറിക്കോ ബെർണാർഡെസ്ച്ചിയും റിക്കാർഡോ ഒൽസോളിനിയും ജോനാഥൻ റോവ് എന്നിവരാണ് ഗോളുകൾ നേടിയത്. നപ്പോളിയ്ക്ക് വേണ്ടി ജിയോവാനി ഡി ലൊറെൻസോയും അലിസൺ സാന്റോസും ആണ് ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബോലോഗ്നയ്ക്ക് 52 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ബോലോഗ്ന. പരാജയപ്പെട്ടെങ്കിലും 70 പോയിന്റുള്ള നപ്പോളി ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ എ.എസ്. റോമയ്ക്ക് ഗംഭീര ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഫിയോറെന്റീനയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
ജിയാൻലുക മാൻസീനിയും വെസ്ലി ഫ്രാൻകയും മരിയോ ഹെർമോസോയും നിക്കോളോ പിസിലിയും ആണ് റോമയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. മാൻസീനി 13-ാം മിനിറ്റിലും ഫ്രാൻക 17-ാം മിനിറ്റിലും ഹെർമോസോ 34-ാം പിസിലി 58-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ റോമയ്ക്ക് 64 പോയിന്റായി. ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് റോമ.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ ഇന്റർ മിലാന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കാഗ്ലിയാരിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
ഇന്റർ മിലാന് വേണ്ടി മാർകസ് തുറാം, നിക്കോളോ ബരെല്ല, പിയോടിർ സൈലിൻസ്കി എന്നിവരാണ് ഗോളുകൾ നേടിയത്. തുറാം 52-ാം മിനിറ്റിലും ബരെല്ല 56-ാം മിനിറ്റിലും സൈലിൻസ്കി 90+2-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഇന്റർ മിലാന് 78 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്റർ മിലാൻ.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ ഫിയോറന്റീനയ്ക്ക് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ലാസിയോയെ തോൽപ്പിച്ചു.
ഫിയോറന്റീനയ്ക്ക് വേണ്ടി റോബിൻ ഗോസെൻസ് ആണ് ഗോൾ നേടിയത്. മത്സരത്തിന്റെ 28-ാം മിനിറ്റിലാണ് ഗോസെൻസ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഫിയോറന്റീനയ്ക്ക് 35 പോയിന്റായി. ലീഗ് ടേബിളിൽ 15-ാം സ്ഥാനത്താണ് ഫിയോറന്റീന.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ എഎസ് റോമയെ തകർത്ത് ഇന്റർ മിലാൻ. ഞായറാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്റർ മിലാൻ വിജയിച്ചത്.
ഇന്റർ മിലാന് വേണ്ടി ലൗതാരോ മാർട്ടിനെസ് രണ്ട് ഗോളുകളും ഹകാൻ കാൽഹാനോഗ്ലുയും മാർകസ് തുറാമും നിക്കോളോ ബരെല്ലയും ഓരോ ഗോൾ വീതം നേടി. റോമയ്ക്ക് വേണ്ടി ഗിയാൻലുക മാൻസിനിയും ലോറെൻസോ പെല്ലെഗ്രിനിയും ഓരോ ഗോൾ വീതം സ്കോർ ചെയ്തു.
മത്സരത്തിൽ വിജയിച്ചതോടെ ഇന്റർ മിലാന് 72 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്റർ മിലാൻ.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കരുത്തരായ എസി മിലാന് മിന്നും ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പിസയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
റൂബൻ ലോഫ്റ്റസ്-ചീക്കും ലൂക്ക മോഡ്രിച്ചുമാണ് മിലാന് വേണ്ടി ഗോളുകൾ നേടിയത്. ഫെലിപ് ലൊയോളയാണ് പിസയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എസി മിലാന് 53 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് എസി മിലാൻ.